Thursday, June 6, 2013

കൊമ്മഞ്ചേരി കോളനി

കൊമ്മഞ്ചേരി കോളനിയിലെ  കാട്ടുനായ്ക  ജീവിതം 

ദൈവത്തിന്റെ അനിശ്ചിതത്തിൽ പീഡിതരായ ജീവിതങ്ങൾ.. 
വയനാട് ഇരുളം ആറാം മൈൽ വനത്തിൽ കൊമ്മഞ്ചേരി കോളനിയിൽ താമസിക്കുന്ന കാട്ടു നായ്‌ക്കരുടെ ജീവിതമാണിത് .ആനയും കടുവയുമുള്ള കാട്ടിലാണ് ഈ പാവങ്ങളുടെ പൊറുതി . മനോജ്‌ രവീന്ദ്രൻ , ആഷ് ലി , മൈന എന്നിവരുടെ കൂടെ കഴിഞ്ഞ ഒരു നാളിൽ ഇവരൊക്കെ പലരിൽ നിന്നും സ്നേഹപൂർവ്വം ഏറ്റു വാങ്ങിയ വസ്ത്രങ്ങൾ , പുതപ്പുകൾ , കമ്പിളികൾ , കുട്ടികൾക്കുള്ള കളി സാധനങ്ങൾ , പാവക്കുട്ടികൾ എല്ലാമായി ഞാനും കൂടെ പോയിരുന്നു. കുഞ്ഞമ്മദ്ക്കയാണ് ഞങ്ങൾക്ക് വഴികാട്ടിയത്. മഹാനായ മാർ കേസ് എഴുതിയതു പോലെ ദൈവത്തിന്റെ അനിശ്ചിതത്തിൽ പീഡിതരായ ഒരു കൂട്ടം ജീവിതങ്ങളാണ് ഇവിടെ കാണുവാൻ കഴിഞ്ഞത് ... ഒരു പാവക്കുട്ടി സമ്മാനമായി കിട്ടിയപ്പോൾ കാട്ടിലെ പെണ്‍കുട്ടിയുടെ മനസ്സ് നിറഞ്ഞത്‌ ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണാം ..മനസ്സ് നനയുന്ന കുറെ ചിത്രങ്ങൾ കൂടി ഇതോടൊപ്പം ഉണ്ട്. വിവിധ ടെലിവിഷൻ ചാനലുകൾ കൊമ്മഞ്ചേരി കോളനിയിലെ ദുരിത ജീവിതത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . സ് പെഷ്യൽ ഫീച്ചറുകൾ പല ടെലിവിഷ നുകളിൽ വന്നു. പത്രവാർത്തകൾക്ക് കയ്യും കണക്കുമില്ല . പഞ്ചായത്ത് തെരഞ്ഞെടുപ്പു സമയത്ത് മാത്രം ഇവരുടെ വോട്ടു തേടി പലരുമെത്തും . കുട്ടികൾ സ്കൂളിൽ പോകുന്നില്ല . കുഞ്ഞമ്മദ് ക്ക പുറകെ നടന്നു ശരിയാക്കി കൊടുത്ത റേഷൻ കാർഡിൽ പലരുടെയും പേരില്ല - കൊമ്മൻ ചേരിയിലെ പാവം മനുഷ്യരെ അധികാരികൾ ആരും ഇത് വരെ കണ്ടില്ല എന്നതാണ് സത്യം .. പത്ര വാർത്ത കളും ചാനൽ റിപ്പോർട്ടുകളും വെറും വഴിപാടുകൾ മാത്രമാകുന്നു.


 .

No comments: